Thursday, January 27, 2011

അറിവും അനുഭവവുമായി വികസന ശില്പശാല.

ജനകീയ വികസന സമിതി സംഘടിപ്പിച്ച വികസന ശില്പശാല ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. നാടീന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിന്റെയും നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ്, ശില്പശാല സംഘടിപ്പിച്ചത്. ജോയ് കൈതാരം (ത്രുശൂര്‍ ) നേത്രുത്വം നല്‍കി. ത്രുശൂര്‍ ജില്ലയില്‍ മട്ടത്തൂര്‍ പഞ്ചായത്തില്‍ 25 വര്‍ഷം മെമ്പറും ഒരു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അദ്ദേഹം തന്റെ പ്രായോഗിക അറിവുകള്‍ പകര്‍ന്നു നല്‍കിയപ്പോള്‍ വികസന സമിതി പ്രവര്‍ത്തകര്‍ക്ക് പുതിയൊരു വെളിച്ചമായി. വിക്സന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നിരവധി മാത്രുകാ പദ്ധതികള്‍ സമര്‍പ്പിച്ച അദ്ദേഹത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ജനകീയ വികസന മുന്നണിയുടെ പ്രവര്‍ത്തകനാണ്. കെ. മജീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി ശാക്കിര്‍ സ്വാഗതം പറഞ്ഞു.

Monday, January 24, 2011

വാര്‍ത്താ ബോര്‍ഡുകള്‍ സ്ഥാപിച്ചു

.
ഏഴാം വാര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഗ്രാമസഭാ വാര്‍ത്താ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പള്ളിക്കുന്ന്,  എടത്തില്‍ താഴെ, ശാന്തിനഗര്‍, കേളോത്ത് മുക്ക്, പഴശ്ശിനഗര്‍, മില്ലുമുക്ക് എന്നിവിടങ്ങളീലാണ് വാര്‍ത്താ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തുതല വാര്‍ത്തകള്‍, പി.എസ്.സി. അറിയിപ്പുകള്‍, മറ്റു ഗവണ്‍മെന്റ് അറിയിപ്പുകള്‍ തുടങ്ങിയവ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. വികസന വിവരങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളീല്‍ എത്തിക്കുന്നതിനായിട്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Sunday, January 23, 2011

സൌജന്യമായി മരുന്നുകള്‍ നല്‍കുന്നു

നിത്യരോഗികളായ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ വകയായി മരുന്നുകള്‍ സൌജന്യമായി നല്‍കുന്നു. ആവശ്യക്കാര്‍ മരുന്നിന്റെ ശീട്ടുമായി മെമ്പര്‍ താര റഹീമുമായി ബന്ധപ്പെടേണ്ടതാണ്.

മെമ്പര്‍ വിദേശ പര്യടനത്തിന്.

വേളം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ താരറഹീം യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ജനുവരി 26 നു പുറപ്പെടും. യാത്ര പ്രമാണിച്ച് ജനുവരി 27 മുതല്‍ പത്തു ദിവസത്തേക്ക് നാട്ടിലെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു.

ജനകീയ വികസന സമിതി ശില്‍പശാല

Saturday, January 22, 2011

അങ്കണവാടി ഉദ്ഘാടനം

വേളം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പഴശ്ശിനഗറില്‍ പുതുതായി ആരംഭിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സല്‍മ ടീച്ചര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ താര റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.




Wednesday, January 19, 2011

യാത്രയയപ്പ്

വികസന സമിതി ചെയര്‍മാന്‍ കെ.ടി. മുബാറകിനു നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങള്‍














ഫോട്ടോ: റബീഅസമാന്‍

Monday, January 17, 2011

ശാന്തിനഗറിനെ പ്ലാസ്റ്റിക് മുക്തമാക്കി.

കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല ശുചീകരണത്തോടനുബന്ധിച്ച് ശാന്തിനഗര്‍ അങ്ങാടിയും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കി. പരിപാടിയില്‍ പ്രായഭേദമന്യേ നിരവധിയാളുകള്‍ പങ്കാളികളായി. ശുചീകരനത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിച്ചു.

എം സിദ്ദിഖ് മാസ്റ്റര്‍ ജനകീയ വികസന സമിതി ചെയര്‍മാന്‍

എം സിദ്ദിഖ് മാസ്റ്റര്‍

ടി.ശാക്കിര്‍

ജനകീയ വികസന സമിതിയുടെ പുതിയ ചെയര്‍മാനായി എം സിദ്ദീഖ് മാസ്റ്ററെയും കണ്‍വീനറായി ടി.ശാക്കിറിനെയും തെരഞ്ഞെടുത്തു.