Friday, December 24, 2010

ചെയര്‍മാന് ശാന്തിനഗറിന്റെ യാത്രമൊഴി.

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന ജനകീയ വികസന സമിതി ചെയര്‍മാന്‍ കെ.ടി. മുബാറകിന് യാത്രയയപ്പ് നല്‍കി. വൈസ് ചെയര്‍മാന്‍ സി.യെം ദാമോദരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മജീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ താരറഹീം, കൊടുമയില്‍ അബ്ദുറഹ്മാന്‍, എ.കെ. നജീബ് മാസ്റ്റര്‍, വി.പി.എം. ചന്ദ്രന്‍, പി. അഷ്രഫ്, റബീഅ സമാന്‍, ഇ. ബഷീര്‍, ടി. ശാക്കിര്‍, ടി.കെ. ശംസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. മുബാറക് മറുപടി പ്രസംഘം നടത്തി.

Thursday, November 18, 2010

രണ്ടു റോഡുകളുടെ പണിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു.

ശാന്തിനഗറിലെ രണ്ടു റോഡുകളുടെ പണിക്ക് അനുമതി ലഭിച്ചതായി മെംബര്‍ താരറഹീം അറിയിച്ചു. ശാന്തിനഗര്‍ കൊരണ്ട്യേനി താഴെ റോഡിന്റെ കല്ലു പതിക്കലിനും ശാന്തിനഗര്‍ സ്കൂള്‍ - മില്ലു മുക്ക് റോഡിന്റെ താറിങ്ങിനുമുള്ള അനുമതിയാണ്  ലഭിച്ചത്. മില്ലു മുക്കിലേക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ശാന്തിനഗറില്‍ നിന്നും  കുറ്റിയാടിയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും .

മുട്ടക്കോഴികളെ വിതരണം ചെയ്തു.

ശാന്തിനഗര്‍ വാര്‍ഡ് മെംബര്‍ താര റഹീമിന്റെ പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി സര്‍ക്കാറില്‍ നിന്നും ലഭിച്ച 250 മുട്ടക്കോഴികളെ ശാന്തിനഗറിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ബാക്കി വിതരണം 23ന്, നടക്കുമെന്ന് മെംബര്‍ അറിയിച്ചു.

Tuesday, November 9, 2010

കെ.സി. സല്‍മ വേളം പഞ്ചായത്ത് പ്രസിഡന്റ്

വേളം: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിംലീഗിലെ കെ.സി. സല്‍മയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി.വി. കുഞ്ഞിക്കണ്ണനും തിരഞ്ഞെടുക്കപ്പെട്ടു.


സി.പി.എമ്മിലെ എം.ഷിജിനയും ടി. കണ്ണനുമായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. എട്ടിനെതിരെ ഒമ്പതു വോട്ടിനാണ് ജയം. ജനകീയ വികസന മുന്നണി അംഗം താര റഹിമിന്റെ വോട്ട് എല്‍.ഡി.എഫിനാണ് ലഭിച്ചത്.


അരമ്പോല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച സല്‍മ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. ഭരണരംഗത്ത് നവാഗതയാണ്. ടി.വി. കുഞ്ഞിക്കണ്ണന്‍ രണ്ടാം തവണയാണ് പഞ്ചായത്തംഗമാവുന്നത്. വലകെട്ട് വാര്‍ഡില്‍ നിന്നാണ് ജയിച്ചത്.


കഴിഞ്ഞ 10 വര്‍ഷമായി വേളത്ത് എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണമായിരുന്നു

Saturday, November 6, 2010

ശാന്തിനഗര്‍ വാര്‍ഡിലെ തോല്‍വി; യൂത്ത്‌ലീഗ് ഭാരവാഹിക്കെതിരെ അന്വേഷണം.

വേളം: ശാന്തിനഗര്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ.കെ. ബഷീര്‍ ഹാജി  തോറ്റതിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശാന്തിനഗറിലെ ഒ.കെ. റിയാസിനെതിരെ യൂത്ത്‌ലീഗ് കമ്മിറ്റി അന്വേഷണ കമീഷനെ നിയമിച്ചു.
വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്ന റിയാസ് അത് ലഭിക്കാത്തതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു ലഭിക്കാന്‍ രഹസ്യ നീക്കം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.
റിയാസിനെ മാറ്റിനിര്‍ത്തി കഴിഞ്ഞദിവസം പ്രസിഡന്റ് ടി.കെ. അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടി.കെ. മുഹമ്മദ് റിയാസിനെ ചെയര്‍മാനാക്കി അന്വേഷണ സമിതിയെ തീരുമാനിച്ചത്. സമിതി റിപ്പോര്‍ട്ടില്‍ ആരോപണം തെളിഞ്ഞാല്‍ റിയാസിനെതിരെ നടപടിക്ക് മേല്‍ക്കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്യും. എന്നാല്‍, തന്നെയോ, കെ. പോക്കറിനെയോ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ശാഖാ കമ്മിറ്റിയിലെ അഭിപ്രായമെന്നും അത് അംഗീകരിക്കാതെ ചിലര്‍ മേല്‍ഘടകത്തെ സ്വാധീനിച്ച് ബഷീര്‍ ഹാജിക്ക് സീറ്റ് വാങ്ങിക്കൊടുക്കുകയാണുണ്ടായതെന്ന് ഒ.കെ. റിയാസ് പറഞ്ഞു.
ഒരു കോണ്‍ഗ്രസുകാരനും സീറ്റിനുവേണ്ടി ശക്തമായി അവകാശമുന്നയിച്ചിരുന്നെന്നും അയാള്‍ക്ക് പഞ്ചായത്തില്‍ ഏതെങ്കിലും ഒരു ജോലി വാഗ്ദാനം ചെയ്ത് പിന്തിരിപ്പിക്കുകയാണുണ്ടായതെന്നും റിയാസ് പറഞ്ഞു.
സീറ്റിന് ചോദിച്ച വിരോധത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതകൊണ്ട് താന്‍ ഇത് കണക്കിലെടുക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും റിയാസ് പറഞ്ഞു.

Thursday, November 4, 2010

പോലീസ് നടപടി ശക്തമാക്കി, ശാന്തിനഗര്‍ സാധാരണ നിലയിലേക്ക്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായിട്ടുള്ള അക്രമ സംഭവങ്ങളില്‍ പോലീസ് നടപടി ശക്തമാക്കിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി വാഹങ്ങള്‍ ക്കും രണ്ട് വീടുകള്‍ക്കും നേരെ അക്രമമുണ്ണ്ടായിരുന്നു. കാര്‍ഷിക വിളകളും വെട്ടി നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധിച്ചു

Tuesday, November 2, 2010

ഘോഷയാത്ര

ധീരതയോടെ നയിച്ചോളൂ

ജന നായകന് ഉജ്വല സ്വീകരണം.
ശാന്തിനഗറിന്റെ മെംബര്‍ താരറഹീമിന്  ശാന്തിനഗര്‍ പൌരാവലി ഉജ്വല സ്വീകരണം നല്‍കി. വരിക്കോളി താഴെ നിന്നും മെംബറെയും തോളിലേറ്റി ആരംഭിച്ച ഘോഷയാത്രയില്‍ ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഘോഷയാത്ര കേളോത്ത് മുക്കില്‍ സമാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കുറ്റിയാടി സി.ഐ. യുടെ നേത്രുത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അക്രമം അപലപനീയം - ഹമീദ് വാണിമേല്‍

 
ശാന്തിനഗറില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമസം ഭവങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, മീഡിയ സെക്രട്ടറി സി. ദാവൂദ്, എന്നിവര്‍ സന്ദര്‍ശിച്ചു. വികസന സമിതിയുടെ ആഹ്ലാദ പ്രകടനം തടയുകയും വീടുകള്‍ ക്കും വാഹനങ്ങല്‍ ക്കും നേരെയുണ്ടായ അക്രമത്തെയും കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചതിലും നേതാക്കള്‍ പ്രതിഷേധിച്ചു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന്  നേതാക്കള്‍ പറഞ്ഞു.

Monday, November 1, 2010

ശാന്തിനഗര്‍ ശാന്തിയുടെ താഴ്വാരം

രാഷ്ട്രീയ സംഘര്‍ഷത്താല്‍ വേളം പഞ്ചായത്ത് കത്തിയെരിഞ്ഞപ്പോളും സമാധാനത്തിന്റെ പച്ചത്തുരുത്തായി നിന്ന നമ്മുടെ നാടിന്, ഒരു മഹത്തായ പാരമ്പര്യമുണ്ട്.
നമ്മുടെയൊക്കെ രക്ഷിതാക്കള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള നന്മയുടെ ഒരു മുഖമുണ്ട്.
എങ്ങനെയോ അതിന്  കോട്ടം തട്ടിയിരിക്കുന്നു.
അത് വീണ്ടെടുക്കണം.
മറ്റു സ്ഥലങ്ങള്‍ക്ക് മാത്രുകയായിരുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നാളുകള്‍ നമുക്ക് പുനസ്ഥാപിക്കണം.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൊണ്ട് നഷ്ടപ്പെടേണ്ടതല്ല  നമ്മുടെ നാടിന്റെ നന്മ.
പലരും ഈ അസ്വസ്തഥത നിറഞ്ഞ അന്തരീക്ഷം മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
അത് നാം മനസ്സിലാക്കാതെ പോകരുത്.
സമാധാനം പുനസ്ഥാപിക്കാന്‍ എന്തു വിട്ടു വീഴ്ചക്കും ഈ ബ്ലോഗും  തയാറാണ്.
അക്രമങ്ങള്‍ക്കും അസ്വസ്തതക്കും വിട.
പുലരട്ടെ ഒരു നല്ല നാളെ.
നന്ദി.........

അറിയിപ്പ്

ഇത് ഏതെങ്കിലും സംഘടനയുടെ ഔദ്യോഗികമായ ബ്ലോഗല്ല. പൊതു താല്‍പര്യാര്‍ത്ഥം നാട്ടിലെ തെരഞ്ഞെടുപ്പ് ചലനങ്ങള്‍ പങ്കുവെക്കുന്നതിന് നിര്‍മ്മിച്ചിട്ടുള്ളതാണ്. തെറ്റുണ്ടെങ്കില്‍ കാണിക്കാവുന്നതാണ്.
 - എഡിറ്റോറിയല്‍ ബോര്‍ഡ്.

ബന്ധപ്പെടേണ്ട വിലാസം  vikasanasamithivelom@gmail.com

വീടിന്, നേരെ കല്ലേറ്.

ജി.കെ. കുഞ്ഞബ്ദുല്ലയുടെ വീടിനു നേരെ കല്ലേറ്.ഗ്ലാസുകള്‍ തകര്‍ത്തു.
എം. എം. ജാഫറിന്റെ കാറും അക്രമികള്‍ തകര്‍ത്തു.
ശാന്തിനഗറില്‍ തോറ്റ യുഡിഎഫിന്റെ കലി അടങ്ങുന്നില്ല.
കഴിഞ്ഞ ദിവസം ജി.കെ. കുഞ്ഞബ്ദുല്ലയുടെ 250 വാഴകളും വെട്ടി നശിപ്പിച്ചിരുന്നു. തോല്‍വിയോടെ വ്യാപകമായ അക്രമ പരമ്പരകളാണ് ശാന്തിനഗറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വീണ്ടും സംഘര്‍ഷം


ജനകീയ വികസന സമിതിയുടെ പ്രകടനം തടഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യം അടങ്ങാത്ത യുഡിഎഫുകാര്‍ ഇന്നും ശാന്തിനഗറില്‍ അക്രമം അഴിച്ച് വിട്ടു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം മെമ്പര്‍ താര റഹീമിനെ വിജയിപ്പിച്ച വോട്ടര്‍ മാര്‍ക്കഭിവാദ്യം അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച പ്രകടനം അക്രമികള്‍ കയ്യേറി. സംഘര്‍ഷത്തെത്തുടര്‍ന്ന് കുറ്റിയാടി പോലീസ് പ്രകടനം നിര്‍ത്തിവെപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നു.

സത്യ പ്രതിജ്ഞ 3.30 ന്.

വേളം ഗ്രാമപ്പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നു വൈകുന്നേരം 3.30ന്, വേളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

വികസന നായകന് അഭിവാധ്യങ്ങള്‍

 ഇത് ചരിത്രം തിരുത്തിക്കുറിച്ച വിജയം.
സത്യത്തിന്റെ വിജയം,
സമാധാനത്തിന്റെ വിജയം,
സാധാരണക്കാരന്റെ വിജയം.


ശക്തി തെളിയിച്ച് ജനകീയ വികസന സമിതി
* ഏഴാം വാര്‍ഡില്‍ മല്‍സരിച്ച് ഷഹനാസ് ടീച്ചര്‍  മൂന്നാം സ്ഥാനത്തെത്തി.

* ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം. ദമോദരന്‍ മൂന്നാം സ്ഥാനത്തെത്തി.

* ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍ 1800 ല്‍ പരം വോട്ടുകള്‍ നേടി.

Sunday, October 31, 2010

വികസന സമിതിയുടെ വിജയത്തില്‍ ആഹ്ലാദം .

  
 ദോഹ: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതി സ്ഥാനാര്‍ഥി താര  റഹീമിന്റെ ഉജ്ജ്വല വിജയത്തില്‍ വികസന സമിതി ഖത്തര്‍ ഘടകം പ്രവര്‍ത്തകര്‍ ആഹ്ലാദം രേഖപ്പെടുത്തി. യു ഡി എഫിന്റെ കുപ്രചാരണങ്ങളെയും സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങളെയും അതിജീവിച്ചു നേടിയ വിജയം എന്ത് കൊണ്ടും തിളക്കമാര്ന്നതാനണന്നും വോട്ടര്‍ മാരുടെ രാഷ്ട്രീയ ഉദ്ബുധതയാണ് റഹീമിന്റെ വിജയത്തിന്റെ പിന്നിലെന്നും ദോഹയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം വിലയിരുത്തി. വികസന മുന്നണി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ കേടു വരുത്തിയും കൃഷി നശിപ്പിച്ചും നാടിന്റെ സ്വൈര്യ ജീവിതത്തിന്റെ ഭംഗം വരുത്തുന്ന സാമൂഹിക ദ്രോഹികള്‍ക്കും രാഷ്ട്രീയ ഭിക്ഷാംദെഹികല്‍ക്കുമുള്ള ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് . വാര്‍ഡിന്റെ സമഗ്ര പുരോഗതിക്കായി ഉത്തരവാദിത്ത ബോധത്തോടെ  പ്രവര്‍ത്തിക്കാന്‍ വികസന്‍ സമിതി പ്രതിഞ്ഞാ ബന്ധമാണ്. കക്ഷി വ്യത്യാസങ്ങല്‍ക്കതീതമായി നാടിന്റെ സമഗ്ര പുരോഗതിക്കു മുഴുവന്‍ ജനഗളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ നാസര്‍ , കെ ടി അബ്ദുറഹ്മാന്‍ , എം അബ്ദുസ്സമദ് ,ജി കെ മൂസകുട്ടി ,കെ നസീം,  പുത്തലത്ത് അജ്മല്‍, കെ നജാഹ് , കെ സാലിം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കെ ടി ഷെരീഫ് അധ്യക്ഷത വഹിച്ചു.
താര റഹീമിന്റെ ഉജ്വല വിജയത്തില്‍ ഐസ് ക്രീം വിതരണം ചെയ്തു ആഹ്ലാദം പങ്കുവെക്കുന്ന ഖത്തര്‍ പ്രവര്‍ത്തകര്‍

mabrook............

ശാന്തിനഗറിലെ വോട്ട് നില


4THARA RAHIMINDOTH466
1K.K BASHEER HAJIMLUDF457
2P.M BABUCPI(M)LDF36
3RAJANBJPBJP+20
99Invalid Vote16

Breaking News.................

ശാന്തിനഗറില്‍ സംഘര്‍ഷം
ജനകീയ വികസന സമിതി പ്രകടനം യു.ഡി.എഫുകാര്‍  ആക്രമിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍\ക്കുന്നു, ശാന്തിനഗര്‍ അങ്ങാടിയിലാണ്, സം ഭവം . തോല്‍വിയില്‍ വിറളി പൂണ്ട യു.ഡി.എഫ് അക്രമം അഴിച്ചു വിടുകയാണ്.

ഇത് ചരിത്ര ജയം പാസ്.

ശാന്തിനഗറില്‍ അട്ടിമറി വിജയം നേടിയ ജനകീയ വികസന സമിതിയുടെ കരുത്തനായ സാരഥി  താര റഹീമിന്  പാസ് യു.എ.ഇ. യുടെ അഭിവാധ്യങ്ങള്‍.
യുഡിഎഫിന്റെ അക്രമ  രാഷ്ട്രീയത്തിനെതിരെ ബാലറ്റിലൂടെ പ്രതികരിച്ച ശാന്തിനഗറിലെ സമാധാനത്തെ സ്നേഹിക്കുന്ന, വികസനത്തിന്, കൊതിക്കുന്ന നല്ലവരായ നാട്ടുകാര്‍ക്ക് ഒരായിരം നന്ദി.
 ഇത് ശാന്തിനഗറിന്റെ വികസനത്തില്‍ ഒരു പുത്തനുണര്‍വ്വ് സ്രുഷ്ടിക്കും തീര്‍ച്ച.
ഇനിയെങ്കിലും യു.ഡി.എഫ്. അക്രമം വെടിഞ്ഞ് ജനവിധിയെ  അം ഗീകരിച്ച് മുന്നോട്ട് വരാന്‍ തയ്യാറാകണം .
ശാന്തിനഗറില്‍ താര റഹീമിന്  ഉജ്വല ജയം.
ബഷീര്‍ ഹാജിക്ക് ദയനീയ തോല്‍വി
യുഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തിന്  ജനം ബാലറ്റിലൂടെ മറുപടി നല്‍കി.
വോട്ടര്‍ മാര്‍ക്കഭിവാദ്യങ്ങള്‍....

ഇരുളിന്റെ മറവില്‍ വികസന സമിതി പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമം ഇന്നലെയും തുടര്‍ന്നു. കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക അക്രമമുണ്ടായി. ജി.കെ. കുഞ്ഞബ്ദുല്ലയുടെ 250 ഓളം വാഴകള്‍ അക്രമികള്‍ വെട്ടീ നശിപ്പിച്ചു. വരിക്കോളി അബ്ദുല്ലയുടെ വീടിന്റെ ഗേറ്റുകള്‍ തകര്‍ത്തു.




Saturday, October 30, 2010

സമൂഹിക ദ്രോഹികളെ നിലക്കു നിര്‍ത്തുക - പാസ്

രാത്രിയുടെ മറവില്‍ പ്രവാസികളായ ജനകീയ വികസന സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ കേടു വരുത്തിയ സംഭവത്തില്‍ പാസ്-യു.എ.ഇ. ശക്തമായി പ്രതിഷേധിച്ചു. സമൂഹിക ദ്രോഹികളെ അണികളായി കൊണ്ടു നടക്കുന്ന യു.ഡി.എഫ് നേത്രുത്വത്തിനാണ്  അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും. തെരഞ്ഞെടുപ്പ് പ്രചരണം ജനാധിപത്യരീതിയിലായിരിക്കണം. വികസന സമിതി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചു വിട്ടല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ടത്. സത്യത്തിന്റെയും പകലിന്റെയും വെളിച്ചത്തെ ഭയക്കുന്ന ആണത്തമില്ലാത്ത ഇരുളിന്റെ സന്തതികളെ പാലൂട്ടി വളര്‍ത്തുന്നത് നാടിന്റെ സമാധാനത്തിന്  ഭീഷണിയാണ്. യു.ഡി.എഫ് നേത്രുത്വം അവരുടെ സംരക്ഷകരാകരുത്. നാലു വോട്ടിനു വേണ്ടി നടത്തുന്ന ഇത്തരം നെറികേടുകള്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി പറയും.
യോഗത്തില്‍ വരിക്കോളി അഷ്റഫ്, അരിങ്കിലോട്ട് സലീം, കല്ലുമ്മല്‍ ഗഫൂര്‍, ജാഫര്‍ മാണിക്കോത്ത്, പി.യെം. ഇഖ്ബാല്‍, അലി കൊടുമ, റബീഅ സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വേളത്ത് കനത്ത പോളിങ്ങ്‌

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ വേളം ഡിവിഷനിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 70 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി 65 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

വേളത്തേയും ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിലേയും വോട്ടെണ്ണല്‍ 31ന് നടക്കും. സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പായിരുന്നു ഇത്.

വേളം പഞ്ചായത്തിന്റെ വാര്‍ഡ് പരിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ വൈകിയതാണ് തിരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ആ കേസുകളില്‍ തീര്‍പ്പുകല്പിക്കാനുള്ളതിനാലാണ് സപ്തംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിയത്. അതിനുശേഷവും വേളത്തെ തര്‍ക്കത്തില്‍ തീര്‍പ്പായില്ല. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

തുടര്‍ന്ന് വേളം പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് രണ്ടുഘട്ടമായുള്ള തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന സാങ്കേതിക പ്രശ്‌നമുണ്ടായി. അതോടെ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെയടക്കം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വേളത്തെ തിരഞ്ഞെടുപ്പിനുമുമ്പ് ജില്ലയിലെ മറ്റിടങ്ങളിലെ ഫലം പുറത്തുവന്നാല്‍ ജനവിധിയെ സ്വാധീനിക്കുമെന്ന നില വന്നപ്പോള്‍ വോട്ടെണ്ണലും മാറ്റി.

വേളം, കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകള്‍ മുഴുവനായും കുറ്റിയാടി, കായക്കൊടി, ആയഞ്ചേരി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഭാഗികമായും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും തോടന്നൂര്‍ ബ്ലോക്കിലെ ഒരു വാര്‍ഡും ജില്ലാ പഞ്ചായത്ത് വേളം ഡിവിഷനില്‍പ്പെടുന്നു.

Friday, October 29, 2010

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇങ്ങനെ,

1. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താരറഹീമിനെ മല്‍സരത്തില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.
2. ആറാം വാര്‍ഡ് സ്താനാര്‍ത്ഥി ഷഹനാസ് ടിച്ചറെ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീട് വളഞ്ഞു.  ടീച്ചര്‍ക്കെതിരെ തലക്കു വെളിവില്ലാത്ത കുടിയന്മാരെ അണിനിരത്തി അസഭ്യങ്ങള്‍ പറഞ്ഞു പ്രകടനം നടത്തി.
3. വികസന സമിതിക്കെതിരെ വാറോല പുറത്തിറക്കി.
4. വികസന മുന്നണി പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വാദികളും ഭീകര വാദികളുമാണെന്ന് വീടു വീടാന്തരം കയറി പറഞ്ഞു.
5. വികസന സമിതിയുടെ പ്രചരന വാഹനം കള്ളപ്പരാതി നല്‍കി പോലീസിനെ കൊണ്ട് പിടിപ്പിച്ചു.
6. യു.ഡി.എഫ് പോസ്റ്ററുകള്‍ അവര്‍ തന്നെ കീറി സംഘര്‍ഷത്തിന്‍ ശ്രമിച്ചു.
7. വികസന സമിതി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

തീരുന്നില്ല, ഇവരുടെ നാടിനെ നന്നാക്കല്‍..............

ഇവരോ നമ്മുടെ നാട് ഭരിക്കേണ്ടത്?

ശാന്തിനഗറില്‍ യു.ഡി.എഫ്. നരനയാട്ട് നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തിനഗറില്‍ യു.ഡി.എഫിന്റെ വ്യാപക അക്രമം തോല്‍വി ഭയന്ന ലീഗുകാര്‍,  ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെ  വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്കു ശേശമാണ് അക്രമണ പരമ്പര ആരംഭിച്ചത്. പുത്തലത്ത് ഖാസിം, കൊടുമയില്‍ അബ്ദുറഹ്മാന്‍, അരിങ്കിലോട്ട് മജീദ് എന്നിവരുടെ കാറുകളും, ആറോളം ബൈക്കുകളുമാണ് തകര്‍ത്തത്. തോല്‍വി  ഉറപ്പാക്കിയ യു.ഡി.എഫ്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. അതില്‍ അവസാനത്തേതാണ് ഇരുളിന്റെ മറവില്‍ അരങ്ങേറിയ ഈ വാഹനം തകര്‍ക്കല്‍ . ഇരുട്ട് ആണത്തമില്ലാത്ത ലീഗുകാരുടെ അഭയ കേന്ദ്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ശാന്തിനഗറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡശ്രമം.

മദ്യ ലഹരിയില്‍ യു.ഡി.എഫുകാര്‍ അവരുടെ തന്നെ പ്രചരണ പോസ്റ്ററുകള്‍ കീറി നശിപ്പിച്ച് അത് വികസനമുന്നണി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇന്നലെ രാത്രി വികസന സമിതി പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞത്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്വന്തം പോസ്റ്ററുകള്‍ നശിപ്പിക്കുന്നത് വികസന സമിതി പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചപ്പോള്‍ സംഘര്‍ഷത്തിന്  ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ശാന്തിനഗറില്‍ ശക്തമായ പോലീസ് സാന്നിധ്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം അക്രമം അഴിച്ചു വിട്ട് ജനങ്ങളില്‍ ഭീതി പരത്തി ജനങ്ങളെ വോട്ടെടുപ്പില്‍ നിന്നകറ്റാനുള്ള ശ്രമാണ്  ഇതോടെ പരാജയപ്പെട്ടത്.

വോട്ടു രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ദിക്കുക

നമ്മുടെ ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീമിന്റെ പേര്  ബാലറ്റ് പേപ്പറില്‍ നാലാമതായി (ഏറ്റവും അവസാനതേത്) ആണ്  ഉള്ളത്. അതിനു നേരെ നമ്മുടെ വികസന ത്തിന്റെ  ചിഹ്നമായ ജീപ്പ് കാണാം.
ആറാം വാര്‍ഡ്  സ്താനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചറുടെ പേരും നമ്മുടെ ജീപ്പും രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാമതായിട്ടാണ്.

അങ്ങാടിയില്‍ തോറ്റതിനു അമ്മയോടോ?

ഇന്നലെ പരസ്യ പ്രചരണം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ ക്കേ ജനകീയ വികസന സമിതിയുടെ പ്രചരണ പ്രവര്‍ ത്തനങ്ങളില്‍ ഒരു നിലക്കും ഒപ്പം എത്താന്‍ കഴിയാതെ അസൂയ മൂത്ത യു.ഡി.എഫ്. നെറികെട്ട കളി കളിച്ചു. പൊലീസില്‍ വിളിച്ച് പച്ചക്കള്ളം പറഞ്ഞ് വികസന സമിതിയുടെ പ്രചരണ വാഹനം കസ്റ്റഡിയിലെടുപ്പിച്ചു. എന്നാല്‍ വാഹനത്തില്‍ സ്ഥാനാര്‍ ത്ഥി ഉള്ളതിനാലും സത്യാവസ്ഥ പോലീസ് മനസ്സിലാക്കിയതിനാലും ഉടനെ തന്നെ വാഹനം വിട്ടയച്ചു. പ്രദേശത്തെ ഉന്നതനായ ഒരു യു.ഡി.ഫ്. നേതാവിന്റെ നിര്‍ ദ്ദേശപ്രകാരമാണ്, ഈ നെറികേട് അരങ്ങേറിയത്.
നേതാവിനോട് ഒരു വാക്ക്:- പാരവെപ്പും ചാക്കിടലും മാത്രം പോരാ സമയം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് ചട്ടവുമൊക്കെ ഒന്നു വായിച്ചു പ്പഠിക്ക്.

Thursday, October 28, 2010

ഇന്നു കൊട്ടിക്കലാശം

ഇന്നു കൊട്ടിക്കലാശം
വേളം പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നു വൈകുന്നേരം 3 മണിയോടെ സമാപിക്കും സം സ്ഥാനത്തൊട്ടാകെ നേരിട്റ്റ കനത്ത പരാജയം എല്‍ ഡി എഫിനെയും മൊത്തത്തില്‍ നേടിയ മുന്‍ തൂക്കാം വേളത്ത് ആവര്‍ ത്തിക്കാന്‍ സാധിക്കില്ലെന്ന കണക്കു കൂട്ടല്‍ യു.ഡി.എഫിനെയും സമ്മര്‍ ദത്തിലാഴ്ത്തിയിട്ടുണ്ട്. വട്ടക്കണ്ടിപ്പാറയില്‍ ലീഗുകാര്‍ ബോം ബു നിര്മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലുടനീളം കനത്ത സുരക്ഷയാണ്, ഒരുക്കിയിട്ടുള്ളത്.

കരുത്തറിയിച്ച് ജനകീയ വികസന മുന്നണി

ആദ്യ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുരത്തു വന്നപ്പോള്‍ ജനകീയ വികസന മുന്നണിക്ക് ശ്രദ്ദേയമായ നേട്ടം നിരവധി വാര്‍ ഡുകളില്‍ വെന്നിക്കൊടി നാട്ടാന്‍ തുടക്കക്കാരായ വികസന മുന്നണിക്ക് കഴിഞ്ഞു. പലയിടങ്ങിളിലും രണ്ടാം സ്താനത്തെത്താനും കഴിഞ്ഞു. മലപ്പുറത്തെ പല വാര്‍ ഡുകളിലും തെരഞ്ഞെടുപ്പിന്‍ തലേദിവസം പണം ഒഴുകിയതിനാലാണ്, വികസന മുന്നണി പരാജയപ്പെട്ടത്.

Tuesday, October 26, 2010

തെരഞ്ഞെടുപ്പ് ഫലങ്ങള്‍

റിസള്‍ ട്ടിന്.  http://www.janakeeyam.in/ കാണുക

വട്ടക്കണ്ടിപ്പാറയില്‍ ബോംബ് സ്ഫോടനം

സ്ഫോടനം നടന്നത് ഉച്ചയ്ക്ക് ശേശം
നിര്‍മ്മാണത്തിനിടെയെന്ന് സംശയം
3 പേര്‍ ക്ക് പരിക്ക്.
അറ്റുപോയ കൈവിരലുകള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തു.
പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മൊട്ടമ്മല്‍ സൂപ്പിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. നെട്ടൂര്‍ സ്വദേശി തയ്യില്‍ സിദ്ദീഖ് (26), എടപ്പന കുട്ടിആലി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്

തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് വാഹന പ്രചരണ ജാഥ.

വേളം ഗ്രാമപ്പഞ്ചായത്തില്‍ ഈ മാസം 30 നു നടക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം വേളം പഞ്ചായത്തില്‍ വാഹന പ്രചരണ ജാഥ പ്രയാണമാരംഭിച്ചു. ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ്മൊരുക്കിയിട്ടുണ്ട്. എളവനച്ചാല്‍ പള്ളിക്കു സമീപം ഒരുക്കിയ സ്വീകരണ യോഗത്തില്‍ ടി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചവര്‍ വോട്ടു ചോദിച്ചിറങ്ങാത്തത് ഒന്നിന്റെ പേരിലും വോട്ടുചോദിക്കാന്‍ അവര്‍ക്ക്  അര്‍ഹതയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടും ഒരു തരത്തിലുള്ള ഉപകാരവും ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത യു.ഡി.എഫിന്  ജനങ്ങളോട് വികസനത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ അര്‍ഹതയില്ല. വികസന മുരടിപ്പെനെതിരെയുള്ള വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പുനെ മാറ്റനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹന പ്രചരന ജാഥ നാളെയും തുടരും

Monday, October 25, 2010

ടിച്ചര്‍ തരംഗമാകുന്നു ആറാം വാര്‍ഡില്‍ പ്രചരണം മുറുകുന്നു

വനിതാ സംവരണ വാര്‍ഡായ ചെറുകുന്നില്‍ ശക്തമായ ത്രികോണ മത്സരത്തിന്‍ കളമൊരുക്കി പ്രചരണം ചൂടു പിടിക്കുന്നു. ശക്തരായ സ്ഥാനാര്‍ത്ഥികളെ എല്ലാവരും രംഗത്തിറക്കിയതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്. ജനകീയ വികസന സമിതിയുടെ സ്താനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ രണ്ടാം ഘട്ട പര്യടനത്തിലാണ്. പഞ്ചായത്തിന്റെ ചുമതലകളെകുറിച്ച് ബോധവല്‍ക്കരിച്ചും ഇടത്-വലത് മുന്നണികളുടെ വീതം വെപ്പ് രാഷ്ട്രീയത്തെ തുറന്നു കാട്ടിയുമുള്ള പ്രചരണത്തിന്, വന്‍ സ്വീകാര്യതയാണ്, ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനകീയ വികസന സമിതിയുടെ പ്രവര്‍ത്തനത്താല്‍ ഇരുമുന്നണികളും വിയര്‍ക്കുകയാണ്. സംസ്ഥാന നേതാക്കളെ പ്രചരനത്തിനിറക്കാന്‍ ഇടതു മുന്നണി തീരുമാന്ചിരിക്കുകയാണ്. അതേ സമയം ആറാം വാര്‍ഡില്‍ ജനകീയ വികസന സമിതിക്ക് നല്ല സാധ്യതയുണ്ടെന്നും വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ട്. ശാക്കിര്‍ പറഞ്ഞു.

Sunday, October 24, 2010

കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ..

തിമര്‍ ത്തു പെയ്യുന്ന മഴയെയും കൊടും തണുപ്പിനെയും ത്രുണവല്‍ക്കരിച്ചുകൊണ്ട് ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആവേശത്തിന്റെ പേമാരി പെയ്യിക്കുകയാണ്. തോരാതെ പെയ്ത മഴക്കും പ്രചരണ പ്രവര്‍ത്തനങ്ങളുടെ ആവേശത്തെ കെടുത്താനായില്ല. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീമിന്റെ മൂന്നാം വട്ട പ്രചരണവും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം  ഇന്നലെയും തുടര്‍ന്നു. അത് ഇന്നത്തോടെ പൂര്‍ത്തിയാകും . ബ്ലോക്ക് സ്താനാര്‍ത്ഥി സി.യെം. ദാമോദരന്റെ പര്യടനവും തുടരുന്നു. മറ്റു സ്താനാര്‍ ത്ഥികളായ തറോല്‍ താഹിറ, കൊല്ലങ്കണ്ടി മുനീര്‍ , ആര്‍.പി.  ജാബിര്‍ എന്നിവരും പ്രചരണ രംഗത്ത് സജീവമായി മുന്നേറുന്നു.
ശക്തമായി പെയ്ത മഴയില്‍ പ്രചരണ പോസ്റ്ററുകള്‍ ഒലിച്ചു പോയി. മഴ തുടര്‍ന്നാല്‍ അത് പോളിങ്ങിനെ ബാധിക്കാതിരിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

Saturday, October 23, 2010

വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

ഞങ്ങളുടെ പ്രതിനിധി കെ.സാലിം തയ്യറാക്കിയ രാഷ്ട്രീയ നിരീക്ഷണ റിപ്പോര്‍ട്ട്.

ജനകീയ വികസന സമിതി വന്നത് കൊണ്ട്  വലിയ നേട്ടമാണ് ഉണ്ടായത്. മുന്‍ കാലങ്ങളില്‍ കേട്ട് പരിചയം പോലുമില്ലാത്ത ഏതോ ചില മനുഷ്യന്മാരും ചുളിവ് നീരാത്ത ഖദര്‍ ധാരികളും വാര്‍ഡ്‌ മെമ്പറാവുകയും, തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് വണ്ടി കേറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. എനിക്കുറപ്പുണ്ട് പലര്‍ക്കും ഇപ്പോഴത്തെ വാര്‍ഡ്‌ മെമ്പര്‍ ആരാണെന്നോ അയാള്‍ എവിടത്തുകാരന്‍ ആണെന്നോ അറിയില്ല . ഏറ്റവും ചുരങ്ങിയത് പഠന സമയത്ത് സര്‍ട്ടിഫിക്കറ്റ് കളില്‍ ഒന്ന് ഒപ്പിട്ടു തരാനോ മറ്റേതെങ്കിലും തരത്തിലുള്ള സഹായത്തിനോ ഈ പറഞ്ഞ മെമ്പറെ ഒന്ന് കണ്ടു കിട്ടാന്‍ തപ്പി നടക്കണമായിരുന്നു.
ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി നാടിന്റെ സ്വന്തം സേവകനായ താരറഹീം ആണെന്നറിഞ്ഞത് മുതല്‍ മറുപക്ഷവും അത്തരം ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അവിടെ തുടങ്ങുകയായിരുന്നു ജനകീയ വികസന സമിതിയുടെ വിജയം. ജനങള്‍ക്ക്   അറിയാവുന്ന  സ്ഥാനാര്‍ത്ഥിയെ മറു പക്ഷവും  നിര്‍ത്താന്‍  കാരണമായത്‌ ജനകീയ സമിതിയുടെ ഇടപെടല്‍ തന്നെ. ഇനിയും ജനകീയ സമിതിയുടെ വിജയങ്ങള്‍ തുടരാന്‍ പോകുന്നതെ ഉള്ളൂ. ഇതിലൂടെ ജനങ്ങള്‍ ജനാധിപത്യതിന്റെ ശെരിയായ ആനുകൂല്യങ്ങള്‍ മനസ്സിലാക്കാന്‍ പോകുന്നു. ഇനി ഫണ്ടുകള്‍ പഴയ പോയ ലാപ്സാവില്ല. തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വീതം വെച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഇനി നടക്കില്ല. ചിലവഴിക്കലിന്റെ കണക്ക് പറയാന്‍ താന്‍ ദൈവത്തിന്റെ മുമ്പില്‍ ബാധ്യസ്ഥാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടരുടെ കൈകളില്‍ നമുക്ക് വിശ്വാസമാര്‍പ്പിക്കം.  പ്രത്യക്ഷത്തിലെ ജയ പരാജയങ്ങള്‍ അല്ല ഘട്ടം ഘട്ടമായുള്ള സമൂലമായ മാറ്റം ജനങ്ങള്‍ കാണാന്‍ പോകുന്നതെ ഉള്ളൂ . ജനകീയ സമിതി അധികാര കസേരകളില്‍ ഇരുന്നുകൊണ്ടാവനമെന്നില്ല ഈ മാറ്റം. മറുപക്ഷത്തിരുന്നു ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനിക്കാന്‍ കഴിയുക തന്നെ വലിയ വിജയമെന്നോര്‍ക്കുക.
കാത്തിരുന്ന് കാണാം. വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

ഈ വാക്കുകള്‍ വിശ്വസിക്കവുന്നത് തന്നെ... സംശയമില്ല