Thursday, November 18, 2010

രണ്ടു റോഡുകളുടെ പണിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു.

ശാന്തിനഗറിലെ രണ്ടു റോഡുകളുടെ പണിക്ക് അനുമതി ലഭിച്ചതായി മെംബര്‍ താരറഹീം അറിയിച്ചു. ശാന്തിനഗര്‍ കൊരണ്ട്യേനി താഴെ റോഡിന്റെ കല്ലു പതിക്കലിനും ശാന്തിനഗര്‍ സ്കൂള്‍ - മില്ലു മുക്ക് റോഡിന്റെ താറിങ്ങിനുമുള്ള അനുമതിയാണ്  ലഭിച്ചത്. മില്ലു മുക്കിലേക്കുള്ള റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ശാന്തിനഗറില്‍ നിന്നും  കുറ്റിയാടിയിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും .

മുട്ടക്കോഴികളെ വിതരണം ചെയ്തു.

ശാന്തിനഗര്‍ വാര്‍ഡ് മെംബര്‍ താര റഹീമിന്റെ പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി സര്‍ക്കാറില്‍ നിന്നും ലഭിച്ച 250 മുട്ടക്കോഴികളെ ശാന്തിനഗറിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ബാക്കി വിതരണം 23ന്, നടക്കുമെന്ന് മെംബര്‍ അറിയിച്ചു.

Tuesday, November 9, 2010

കെ.സി. സല്‍മ വേളം പഞ്ചായത്ത് പ്രസിഡന്റ്

വേളം: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിംലീഗിലെ കെ.സി. സല്‍മയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി.വി. കുഞ്ഞിക്കണ്ണനും തിരഞ്ഞെടുക്കപ്പെട്ടു.


സി.പി.എമ്മിലെ എം.ഷിജിനയും ടി. കണ്ണനുമായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. എട്ടിനെതിരെ ഒമ്പതു വോട്ടിനാണ് ജയം. ജനകീയ വികസന മുന്നണി അംഗം താര റഹിമിന്റെ വോട്ട് എല്‍.ഡി.എഫിനാണ് ലഭിച്ചത്.


അരമ്പോല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച സല്‍മ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. ഭരണരംഗത്ത് നവാഗതയാണ്. ടി.വി. കുഞ്ഞിക്കണ്ണന്‍ രണ്ടാം തവണയാണ് പഞ്ചായത്തംഗമാവുന്നത്. വലകെട്ട് വാര്‍ഡില്‍ നിന്നാണ് ജയിച്ചത്.


കഴിഞ്ഞ 10 വര്‍ഷമായി വേളത്ത് എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണമായിരുന്നു

Saturday, November 6, 2010

ശാന്തിനഗര്‍ വാര്‍ഡിലെ തോല്‍വി; യൂത്ത്‌ലീഗ് ഭാരവാഹിക്കെതിരെ അന്വേഷണം.

വേളം: ശാന്തിനഗര്‍ വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ.കെ. ബഷീര്‍ ഹാജി  തോറ്റതിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശാന്തിനഗറിലെ ഒ.കെ. റിയാസിനെതിരെ യൂത്ത്‌ലീഗ് കമ്മിറ്റി അന്വേഷണ കമീഷനെ നിയമിച്ചു.
വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്ന റിയാസ് അത് ലഭിക്കാത്തതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു ലഭിക്കാന്‍ രഹസ്യ നീക്കം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം.
റിയാസിനെ മാറ്റിനിര്‍ത്തി കഴിഞ്ഞദിവസം പ്രസിഡന്റ് ടി.കെ. അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടി.കെ. മുഹമ്മദ് റിയാസിനെ ചെയര്‍മാനാക്കി അന്വേഷണ സമിതിയെ തീരുമാനിച്ചത്. സമിതി റിപ്പോര്‍ട്ടില്‍ ആരോപണം തെളിഞ്ഞാല്‍ റിയാസിനെതിരെ നടപടിക്ക് മേല്‍ക്കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്യും. എന്നാല്‍, തന്നെയോ, കെ. പോക്കറിനെയോ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ശാഖാ കമ്മിറ്റിയിലെ അഭിപ്രായമെന്നും അത് അംഗീകരിക്കാതെ ചിലര്‍ മേല്‍ഘടകത്തെ സ്വാധീനിച്ച് ബഷീര്‍ ഹാജിക്ക് സീറ്റ് വാങ്ങിക്കൊടുക്കുകയാണുണ്ടായതെന്ന് ഒ.കെ. റിയാസ് പറഞ്ഞു.
ഒരു കോണ്‍ഗ്രസുകാരനും സീറ്റിനുവേണ്ടി ശക്തമായി അവകാശമുന്നയിച്ചിരുന്നെന്നും അയാള്‍ക്ക് പഞ്ചായത്തില്‍ ഏതെങ്കിലും ഒരു ജോലി വാഗ്ദാനം ചെയ്ത് പിന്തിരിപ്പിക്കുകയാണുണ്ടായതെന്നും റിയാസ് പറഞ്ഞു.
സീറ്റിന് ചോദിച്ച വിരോധത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതകൊണ്ട് താന്‍ ഇത് കണക്കിലെടുക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും റിയാസ് പറഞ്ഞു.

Thursday, November 4, 2010

പോലീസ് നടപടി ശക്തമാക്കി, ശാന്തിനഗര്‍ സാധാരണ നിലയിലേക്ക്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായിട്ടുള്ള അക്രമ സംഭവങ്ങളില്‍ പോലീസ് നടപടി ശക്തമാക്കിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി വാഹങ്ങള്‍ ക്കും രണ്ട് വീടുകള്‍ക്കും നേരെ അക്രമമുണ്ണ്ടായിരുന്നു. കാര്‍ഷിക വിളകളും വെട്ടി നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധിച്ചു

Tuesday, November 2, 2010

ഘോഷയാത്ര

ധീരതയോടെ നയിച്ചോളൂ

ജന നായകന് ഉജ്വല സ്വീകരണം.
ശാന്തിനഗറിന്റെ മെംബര്‍ താരറഹീമിന്  ശാന്തിനഗര്‍ പൌരാവലി ഉജ്വല സ്വീകരണം നല്‍കി. വരിക്കോളി താഴെ നിന്നും മെംബറെയും തോളിലേറ്റി ആരംഭിച്ച ഘോഷയാത്രയില്‍ ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഘോഷയാത്ര കേളോത്ത് മുക്കില്‍ സമാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കുറ്റിയാടി സി.ഐ. യുടെ നേത്രുത്വത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അക്രമം അപലപനീയം - ഹമീദ് വാണിമേല്‍

 
ശാന്തിനഗറില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമസം ഭവങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, മീഡിയ സെക്രട്ടറി സി. ദാവൂദ്, എന്നിവര്‍ സന്ദര്‍ശിച്ചു. വികസന സമിതിയുടെ ആഹ്ലാദ പ്രകടനം തടയുകയും വീടുകള്‍ ക്കും വാഹനങ്ങല്‍ ക്കും നേരെയുണ്ടായ അക്രമത്തെയും കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചതിലും നേതാക്കള്‍ പ്രതിഷേധിച്ചു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന്  നേതാക്കള്‍ പറഞ്ഞു.

Monday, November 1, 2010

ശാന്തിനഗര്‍ ശാന്തിയുടെ താഴ്വാരം

രാഷ്ട്രീയ സംഘര്‍ഷത്താല്‍ വേളം പഞ്ചായത്ത് കത്തിയെരിഞ്ഞപ്പോളും സമാധാനത്തിന്റെ പച്ചത്തുരുത്തായി നിന്ന നമ്മുടെ നാടിന്, ഒരു മഹത്തായ പാരമ്പര്യമുണ്ട്.
നമ്മുടെയൊക്കെ രക്ഷിതാക്കള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള നന്മയുടെ ഒരു മുഖമുണ്ട്.
എങ്ങനെയോ അതിന്  കോട്ടം തട്ടിയിരിക്കുന്നു.
അത് വീണ്ടെടുക്കണം.
മറ്റു സ്ഥലങ്ങള്‍ക്ക് മാത്രുകയായിരുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നാളുകള്‍ നമുക്ക് പുനസ്ഥാപിക്കണം.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൊണ്ട് നഷ്ടപ്പെടേണ്ടതല്ല  നമ്മുടെ നാടിന്റെ നന്മ.
പലരും ഈ അസ്വസ്തഥത നിറഞ്ഞ അന്തരീക്ഷം മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
അത് നാം മനസ്സിലാക്കാതെ പോകരുത്.
സമാധാനം പുനസ്ഥാപിക്കാന്‍ എന്തു വിട്ടു വീഴ്ചക്കും ഈ ബ്ലോഗും  തയാറാണ്.
അക്രമങ്ങള്‍ക്കും അസ്വസ്തതക്കും വിട.
പുലരട്ടെ ഒരു നല്ല നാളെ.
നന്ദി.........

അറിയിപ്പ്

ഇത് ഏതെങ്കിലും സംഘടനയുടെ ഔദ്യോഗികമായ ബ്ലോഗല്ല. പൊതു താല്‍പര്യാര്‍ത്ഥം നാട്ടിലെ തെരഞ്ഞെടുപ്പ് ചലനങ്ങള്‍ പങ്കുവെക്കുന്നതിന് നിര്‍മ്മിച്ചിട്ടുള്ളതാണ്. തെറ്റുണ്ടെങ്കില്‍ കാണിക്കാവുന്നതാണ്.
 - എഡിറ്റോറിയല്‍ ബോര്‍ഡ്.

ബന്ധപ്പെടേണ്ട വിലാസം  vikasanasamithivelom@gmail.com

വീടിന്, നേരെ കല്ലേറ്.

ജി.കെ. കുഞ്ഞബ്ദുല്ലയുടെ വീടിനു നേരെ കല്ലേറ്.ഗ്ലാസുകള്‍ തകര്‍ത്തു.
എം. എം. ജാഫറിന്റെ കാറും അക്രമികള്‍ തകര്‍ത്തു.
ശാന്തിനഗറില്‍ തോറ്റ യുഡിഎഫിന്റെ കലി അടങ്ങുന്നില്ല.
കഴിഞ്ഞ ദിവസം ജി.കെ. കുഞ്ഞബ്ദുല്ലയുടെ 250 വാഴകളും വെട്ടി നശിപ്പിച്ചിരുന്നു. തോല്‍വിയോടെ വ്യാപകമായ അക്രമ പരമ്പരകളാണ് ശാന്തിനഗറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വീണ്ടും സംഘര്‍ഷം


ജനകീയ വികസന സമിതിയുടെ പ്രകടനം തടഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യം അടങ്ങാത്ത യുഡിഎഫുകാര്‍ ഇന്നും ശാന്തിനഗറില്‍ അക്രമം അഴിച്ച് വിട്ടു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം മെമ്പര്‍ താര റഹീമിനെ വിജയിപ്പിച്ച വോട്ടര്‍ മാര്‍ക്കഭിവാദ്യം അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച പ്രകടനം അക്രമികള്‍ കയ്യേറി. സംഘര്‍ഷത്തെത്തുടര്‍ന്ന് കുറ്റിയാടി പോലീസ് പ്രകടനം നിര്‍ത്തിവെപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നു.

സത്യ പ്രതിജ്ഞ 3.30 ന്.

വേളം ഗ്രാമപ്പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നു വൈകുന്നേരം 3.30ന്, വേളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

വികസന നായകന് അഭിവാധ്യങ്ങള്‍

 ഇത് ചരിത്രം തിരുത്തിക്കുറിച്ച വിജയം.
സത്യത്തിന്റെ വിജയം,
സമാധാനത്തിന്റെ വിജയം,
സാധാരണക്കാരന്റെ വിജയം.


ശക്തി തെളിയിച്ച് ജനകീയ വികസന സമിതി
* ഏഴാം വാര്‍ഡില്‍ മല്‍സരിച്ച് ഷഹനാസ് ടീച്ചര്‍  മൂന്നാം സ്ഥാനത്തെത്തി.

* ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സി.യെം. ദമോദരന്‍ മൂന്നാം സ്ഥാനത്തെത്തി.

* ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എന്‍. സുലൈഖ ടീച്ചര്‍ 1800 ല്‍ പരം വോട്ടുകള്‍ നേടി.