Tuesday, October 26, 2010

തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് വാഹന പ്രചരണ ജാഥ.

വേളം ഗ്രാമപ്പഞ്ചായത്തില്‍ ഈ മാസം 30 നു നടക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം വേളം പഞ്ചായത്തില്‍ വാഹന പ്രചരണ ജാഥ പ്രയാണമാരംഭിച്ചു. ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ്മൊരുക്കിയിട്ടുണ്ട്. എളവനച്ചാല്‍ പള്ളിക്കു സമീപം ഒരുക്കിയ സ്വീകരണ യോഗത്തില്‍ ടി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ചവര്‍ വോട്ടു ചോദിച്ചിറങ്ങാത്തത് ഒന്നിന്റെ പേരിലും വോട്ടുചോദിക്കാന്‍ അവര്‍ക്ക്  അര്‍ഹതയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടും ഒരു തരത്തിലുള്ള ഉപകാരവും ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത യു.ഡി.എഫിന്  ജനങ്ങളോട് വികസനത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ അര്‍ഹതയില്ല. വികസന മുരടിപ്പെനെതിരെയുള്ള വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പുനെ മാറ്റനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹന പ്രചരന ജാഥ നാളെയും തുടരും

No comments:

Post a Comment