Monday, October 25, 2010

ടിച്ചര്‍ തരംഗമാകുന്നു ആറാം വാര്‍ഡില്‍ പ്രചരണം മുറുകുന്നു

വനിതാ സംവരണ വാര്‍ഡായ ചെറുകുന്നില്‍ ശക്തമായ ത്രികോണ മത്സരത്തിന്‍ കളമൊരുക്കി പ്രചരണം ചൂടു പിടിക്കുന്നു. ശക്തരായ സ്ഥാനാര്‍ത്ഥികളെ എല്ലാവരും രംഗത്തിറക്കിയതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്. ജനകീയ വികസന സമിതിയുടെ സ്താനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ രണ്ടാം ഘട്ട പര്യടനത്തിലാണ്. പഞ്ചായത്തിന്റെ ചുമതലകളെകുറിച്ച് ബോധവല്‍ക്കരിച്ചും ഇടത്-വലത് മുന്നണികളുടെ വീതം വെപ്പ് രാഷ്ട്രീയത്തെ തുറന്നു കാട്ടിയുമുള്ള പ്രചരണത്തിന്, വന്‍ സ്വീകാര്യതയാണ്, ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനകീയ വികസന സമിതിയുടെ പ്രവര്‍ത്തനത്താല്‍ ഇരുമുന്നണികളും വിയര്‍ക്കുകയാണ്. സംസ്ഥാന നേതാക്കളെ പ്രചരനത്തിനിറക്കാന്‍ ഇടതു മുന്നണി തീരുമാന്ചിരിക്കുകയാണ്. അതേ സമയം ആറാം വാര്‍ഡില്‍ ജനകീയ വികസന സമിതിക്ക് നല്ല സാധ്യതയുണ്ടെന്നും വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ട്. ശാക്കിര്‍ പറഞ്ഞു.

No comments:

Post a Comment