Friday, October 29, 2010
ശാന്തിനഗറില്‍ യു.ഡി.എഫ്. നരനയാട്ട് നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തിനഗറില്‍ യു.ഡി.എഫിന്റെ വ്യാപക അക്രമം തോല്‍വി ഭയന്ന ലീഗുകാര്‍, ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്കു ശേശമാണ് അക്രമണ പരമ്പര ആരംഭിച്ചത്. പുത്തലത്ത് ഖാസിം, കൊടുമയില്‍ അബ്ദുറഹ്മാന്‍, അരിങ്കിലോട്ട് മജീദ് എന്നിവരുടെ കാറുകളും, ആറോളം ബൈക്കുകളുമാണ് തകര്‍ത്തത്. തോല്‍വി ഉറപ്പാക്കിയ യു.ഡി.എഫ്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. അതില്‍ അവസാനത്തേതാണ് ഇരുളിന്റെ മറവില്‍ അരങ്ങേറിയ ഈ വാഹനം തകര്‍ക്കല്‍ . ഇരുട്ട് ആണത്തമില്ലാത്ത ലീഗുകാരുടെ അഭയ കേന്ദ്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment