Saturday, October 23, 2010

വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

ഞങ്ങളുടെ പ്രതിനിധി കെ.സാലിം തയ്യറാക്കിയ രാഷ്ട്രീയ നിരീക്ഷണ റിപ്പോര്‍ട്ട്.

ജനകീയ വികസന സമിതി വന്നത് കൊണ്ട്  വലിയ നേട്ടമാണ് ഉണ്ടായത്. മുന്‍ കാലങ്ങളില്‍ കേട്ട് പരിചയം പോലുമില്ലാത്ത ഏതോ ചില മനുഷ്യന്മാരും ചുളിവ് നീരാത്ത ഖദര്‍ ധാരികളും വാര്‍ഡ്‌ മെമ്പറാവുകയും, തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് വണ്ടി കേറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. എനിക്കുറപ്പുണ്ട് പലര്‍ക്കും ഇപ്പോഴത്തെ വാര്‍ഡ്‌ മെമ്പര്‍ ആരാണെന്നോ അയാള്‍ എവിടത്തുകാരന്‍ ആണെന്നോ അറിയില്ല . ഏറ്റവും ചുരങ്ങിയത് പഠന സമയത്ത് സര്‍ട്ടിഫിക്കറ്റ് കളില്‍ ഒന്ന് ഒപ്പിട്ടു തരാനോ മറ്റേതെങ്കിലും തരത്തിലുള്ള സഹായത്തിനോ ഈ പറഞ്ഞ മെമ്പറെ ഒന്ന് കണ്ടു കിട്ടാന്‍ തപ്പി നടക്കണമായിരുന്നു.
ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി നാടിന്റെ സ്വന്തം സേവകനായ താരറഹീം ആണെന്നറിഞ്ഞത് മുതല്‍ മറുപക്ഷവും അത്തരം ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അവിടെ തുടങ്ങുകയായിരുന്നു ജനകീയ വികസന സമിതിയുടെ വിജയം. ജനങള്‍ക്ക്   അറിയാവുന്ന  സ്ഥാനാര്‍ത്ഥിയെ മറു പക്ഷവും  നിര്‍ത്താന്‍  കാരണമായത്‌ ജനകീയ സമിതിയുടെ ഇടപെടല്‍ തന്നെ. ഇനിയും ജനകീയ സമിതിയുടെ വിജയങ്ങള്‍ തുടരാന്‍ പോകുന്നതെ ഉള്ളൂ. ഇതിലൂടെ ജനങ്ങള്‍ ജനാധിപത്യതിന്റെ ശെരിയായ ആനുകൂല്യങ്ങള്‍ മനസ്സിലാക്കാന്‍ പോകുന്നു. ഇനി ഫണ്ടുകള്‍ പഴയ പോയ ലാപ്സാവില്ല. തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് വീതം വെച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഇനി നടക്കില്ല. ചിലവഴിക്കലിന്റെ കണക്ക് പറയാന്‍ താന്‍ ദൈവത്തിന്റെ മുമ്പില്‍ ബാധ്യസ്ഥാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടരുടെ കൈകളില്‍ നമുക്ക് വിശ്വാസമാര്‍പ്പിക്കം.  പ്രത്യക്ഷത്തിലെ ജയ പരാജയങ്ങള്‍ അല്ല ഘട്ടം ഘട്ടമായുള്ള സമൂലമായ മാറ്റം ജനങ്ങള്‍ കാണാന്‍ പോകുന്നതെ ഉള്ളൂ . ജനകീയ സമിതി അധികാര കസേരകളില്‍ ഇരുന്നുകൊണ്ടാവനമെന്നില്ല ഈ മാറ്റം. മറുപക്ഷത്തിരുന്നു ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനിക്കാന്‍ കഴിയുക തന്നെ വലിയ വിജയമെന്നോര്‍ക്കുക.
കാത്തിരുന്ന് കാണാം. വിജയത്തിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നു.

No comments:

Post a Comment