ദോഹ: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനകീയ സമിതി സ്ഥാനാര്‍ഥി താര റഹീമിന്റെ ഉജ്ജ്വല വിജയത്തില്‍ വികസന സമിതി ഖത്തര്‍ ഘടകം പ്രവര്‍ത്തകര്‍ ആഹ്ലാദം രേഖപ്പെടുത്തി. യു ഡി എഫിന്റെ കുപ്രചാരണങ്ങളെയും സാമൂഹികദ്രോഹ പ്രവര്‍ത്തനങ്ങളെയും അതിജീവിച്ചു നേടിയ വിജയം എന്ത് കൊണ്ടും തിളക്കമാര്ന്നതാനണന്നും വോട്ടര്‍ മാരുടെ രാഷ്ട്രീയ ഉദ്ബുധതയാണ് റഹീമിന്റെ വിജയത്തിന്റെ പിന്നിലെന്നും ദോഹയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം വിലയിരുത്തി. വികസന മുന്നണി പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ കേടു വരുത്തിയും കൃഷി നശിപ്പിച്ചും നാടിന്റെ സ്വൈര്യ ജീവിതത്തിന്റെ ഭംഗം വരുത്തുന്ന സാമൂഹിക ദ്രോഹികള്‍ക്കും രാഷ്ട്രീയ ഭിക്ഷാംദെഹികല്‍ക്കുമുള്ള ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത് . വാര്‍ഡിന്റെ സമഗ്ര പുരോഗതിക്കായി ഉത്തരവാദിത്ത ബോധത്തോടെ പ്രവര് ത്തിക്കാന് വികസന്‍ സമിതി പ്രതിഞ്ഞാ ബന്ധമാണ്. കക്ഷി വ്യത്യാസങ്ങല്‍ക്കതീതമായി നാടിന്റെ സമഗ്ര പുരോഗതിക്കു മുഴുവന്‍ ജനഗളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ നാസര്‍ , കെ ടി അബ്ദുറഹ്മാന്‍ , എം അബ്ദുസ്സമദ് ,ജി കെ മൂസകുട്ടി ,കെ നസീം, പുത്തലത്ത് അജ്മല്‍, കെ നജാഹ് , കെ സാലിം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കെ ടി ഷെരീഫ് അധ്യക്ഷത വഹിച്ചു.
No comments:
Post a Comment