Sunday, October 24, 2010

കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ..

തിമര്‍ ത്തു പെയ്യുന്ന മഴയെയും കൊടും തണുപ്പിനെയും ത്രുണവല്‍ക്കരിച്ചുകൊണ്ട് ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആവേശത്തിന്റെ പേമാരി പെയ്യിക്കുകയാണ്. തോരാതെ പെയ്ത മഴക്കും പ്രചരണ പ്രവര്‍ത്തനങ്ങളുടെ ആവേശത്തെ കെടുത്താനായില്ല. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീമിന്റെ മൂന്നാം വട്ട പ്രചരണവും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം  ഇന്നലെയും തുടര്‍ന്നു. അത് ഇന്നത്തോടെ പൂര്‍ത്തിയാകും . ബ്ലോക്ക് സ്താനാര്‍ത്ഥി സി.യെം. ദാമോദരന്റെ പര്യടനവും തുടരുന്നു. മറ്റു സ്താനാര്‍ ത്ഥികളായ തറോല്‍ താഹിറ, കൊല്ലങ്കണ്ടി മുനീര്‍ , ആര്‍.പി.  ജാബിര്‍ എന്നിവരും പ്രചരണ രംഗത്ത് സജീവമായി മുന്നേറുന്നു.
ശക്തമായി പെയ്ത മഴയില്‍ പ്രചരണ പോസ്റ്ററുകള്‍ ഒലിച്ചു പോയി. മഴ തുടര്‍ന്നാല്‍ അത് പോളിങ്ങിനെ ബാധിക്കാതിരിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നുണ്ട്.

No comments:

Post a Comment