Friday, October 29, 2010
ശാന്തിനഗറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡശ്രമം.
മദ്യ ലഹരിയില്‍ യു.ഡി.എഫുകാര്‍ അവരുടെ തന്നെ പ്രചരണ പോസ്റ്ററുകള്‍ കീറി നശിപ്പിച്ച് അത് വികസനമുന്നണി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇന്നലെ രാത്രി വികസന സമിതി പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞത്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്വന്തം പോസ്റ്ററുകള്‍ നശിപ്പിക്കുന്നത് വികസന സമിതി പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചപ്പോള്‍ സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ശാന്തിനഗറില്‍ ശക്തമായ പോലീസ് സാന്നിധ്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം അക്രമം അഴിച്ചു വിട്ട് ജനങ്ങളില്‍ ഭീതി പരത്തി ജനങ്ങളെ വോട്ടെടുപ്പില്‍ നിന്നകറ്റാനുള്ള ശ്രമാണ് ഇതോടെ പരാജയപ്പെട്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment