Monday, October 4, 2010

ടീ പാര്‍ട്ടി യോഗം

                  തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ശാന്തിനഗറിലെ രണ്ടു വാര്‍ഡുകളിലെ പൌര പ്രമുഖരെ പങ്കെടുപ്പിച്ച്‌ ജനകീയ വികസന സമിതി വാര്‍ഡു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ടീ-പാര്‍ട്ടി യോഗം സംഘടിപ്പിച്ചു.  എം. ഇബ്രാഹീം മാസ്റ്റര്‍, ഇ. മുഹമ്മദ്‌ ഹാജി, എ.കെ. നജീബ് മാസ്റ്റര്‍, ഇ. മമ്മി ഹാജി, കണിയാന്‍ കണ്ടി അബ്ദുള്ള, നൌഫല്‍ എടക്കണ്ടി, മത്തത്ത് കാസിം ഹാജി, മോരങ്ങാട്ട് സിദ്ധീഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. അഷ്‌റഫ്‌ പുത്തലത്ത് വിഷയമവതരിപ്പിച്ചു.  വേളം പഞ്ചായത്ത് ജനകീയ വികസന സമിതി ചെയര്‍മാന്‍ കെ.ടി. മുബാറക് അദ്ധ്യക്ഷത വഹിച്ചു. ഇ. ബഷീര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment