Monday, October 18, 2010

യു.ഡി.എഫ്. അക്രമികള്‍ക്ക് താക്കീതായി പ്രതിഷേധ സമ്മേളനം

വേളം പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥി കെ.പി.ഷഹനാസ് ടീച്ചര്‍ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എം. എം. മുഹുയുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിനഗര്‍ സമാധാനത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്  അതിന്  കളങ്കം വരുത്തുന്ന പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്തണം എന്നദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ സൂപ്പി കുറ്റിയാടി മുഖ്യപ്രഭാഷണം നടത്തി. ഇരുളിന്റെ മറവിലല്ല വെല്ലുവിളികള്‍ ഉയരേണ്ടത്  പകല്‍ വെളിച്ചത്തിലാണ്. ജനകീയ സമിതി എന്നത് ശാന്തിനഗറില്‍ മാത്രം ഉള്ള ഒരു സംവിധാനമാല്ല. കേരളമൊട്ടാകെ പടര്‍ ന്നുകിടക്കുന്ന മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ കൂട്ടയ്മയാണ്. അത് ഈ നാട്ടിലെ ലീഗുകാര്‍ മനസ്സിലാക്കണം . ഏഴാം വാര്‍ഡില്‍ സംഭവിക്കാനിരിക്കുന്നത് പോലെ ആറാം വാര്‍ ഡിലും യു.ഡി.എഫ് തോല്‍ വി മുന്നില്‍ കാണുന്നു. അതില്‍ വീളറി പൂണ്ട് സ്താനാര്‍ ത്ഥികളെ വ്യക്തി ഹത്യ നടത്തുകയാണ്. ഈ നിലയിലാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണമെങ്കില്‍ ഏഴാം വാറ്ഡിലെ മൂന്നാം സ്ഥാനക്കരായി അവര്‍ ക്ക് മാറേണ്ടി വരും .തലക്ക് സ്ഥിരതയില്ലാത്തവരെ കൊണ്ട് വായി തോന്നുന്നത് വിളിച്ചു പറയിക്കലല്ല രാഷ്ട്റീയ പ്രവര്‍ ത്തനം സൂപ്പി കുറ്റിയാടി പരഞ്ഞു.

തുടര്‍ന്ന് ടി. മുഹമ്മദ് സംസാരിച്ചു. എല്ലകാലവും നാട്ടില്‍ ഒരു കൂട്ടര്‍ പ്രശ്നങ്ങള്‍ സ്രുഷ്ടിക്കുകയും, സമൂഹിക വിരുദ്ദരെ നല്ല പിള്ളയാക്കാന്‍ അവരില്‍ ചിലര്‍ തന്നെ മധ്യസ്തരായി രംഗ പ്രവേശനം ചെയ്യുന്ന നാടകം കുറ കാലമായി ഇവിടെ അരങ്ങേറുന്നു. ഇന്നലെയും അതിനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. ചര്‍ ച്ചയും മധ്യസ്ഥതയുമൊക്കെ ഞങ്ങളൂടെ ദൌര്‍ ബല്യമാണെങ്കിലും ഇനി അത്തരം ഏര്‍ പ്പാടുകള്‍ വേണ്ടെന്നാണ്, തത്ക്കാലം ഞങ്ങളൂടെ തീരുമാനം ടി മുഹമ്മദ് പറഞ്ഞു.
തന്റെ പ്രചരണത്തെ യു,ഡി.എഫ്. എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലത്തെ സംഭവങ്ങളെന്ന് ഷഹനാസ് ടീച്ചര്‍ പറഞ്ഞു.
പുത്തലത്ത് അഷ്രഫ് , മോരങ്ങാട്ട് സിദ്ദീഖ് മാസ്റ്റര്‍ , തുടങ്ങിയവര്‍ സം സാരിച്ചു. കെ.ടി. മുബാറക് സ്വാഗതം പറഞ്ഞു.
നേരത്തെ തീരുമനിച്ചപ്രതിഷേധ പ്രകടനം ഒഴിവാകുകയായിരുന്നു.

No comments:

Post a Comment