Wednesday, October 13, 2010

വേളത്ത് നാല് പത്രികകള്‍ തള്ളി

 

വേളത്ത് നാല് പത്രികകള്‍ തള്ളി                     വേളം ഗ്രാമപഞ്ചായത്തില്‍ ചൊവ്വാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടേതടക്കം നാല് പത്രികകള്‍ തള്ളി. കാപ്പുമല വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിന്‍സി നടക്കല്‍, കൂളിക്കുന്ന് വാര്‍ഡില്‍ സി.പി.എം റെബല്‍ വി.കെ.ഷീന, കാക്കുനി വാര്‍ഡില്‍ ബി.ജെ.പിയുടെ കെ.കെ. രാജന്‍, കോയക്കുന്നില്‍ ജനകീയ വികസന മുന്നണിയുടെ മുഹമ്മദ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. അതിനിടെ റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കൂളിക്കുന്നിലെ ഷീനയുടെ പത്രിക തള്ളിയത് പഞ്ചായത്ത് ഓഫിസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വനിതക്കെതിരെയുള്ള ഷീനക്ക് യു.ഡി.എഫ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായും പറയുന്നു.ഇവര്‍ പഞ്ചായത്തിന്റെ ഓണറേറിയം വാങ്ങി ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ അധ്യാപികയായിരുന്നു. ഇവര്‍ ജോലി രാജിവെച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാതെ മത്സരിക്കുകയാണെന്ന് സി.പി.എമ്മുകാര്‍ അറിയിരിച്ചിരുന്നത്രെ. കഴിഞ്ഞ അഞ്ചാം തീയതി രാജിവെച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് പത്രിക തള്ളാന്‍ കാരണം. ഇതേത്തുടര്‍ന്ന് ചിലര്‍ റിട്ടേണിങ് ഓഫിസറെയും ചില ജീവനക്കാരെയും തടഞ്ഞുവെക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുറ്റിയാടിയില്‍നിന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. റിട്ടേണിങ് ഓഫിസറെയും മറ്റും പൊലീസ് കാവലിലാണ് ഓഫിസില്‍നിന്ന് പുറത്തുകൊണ്ടുപോയത്.

No comments:

Post a Comment