ഏഴാം വാര്‍ഡില്‍ നിന്നും.
ജനകീയ വികസന സമിതി ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി താര റഹീം ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. വാര്‍ഡിലെ ഏതാണ്ടെല്ലാ വോട്ടര്‍മാരെയും ഇതിനോടകം നേരില്‍ കണ്ടു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നേടിയ മേല്‍ക്കൈ പ്രചരണ രംഗത്തും വികസന സമിതി നില നിര്‍ത്തി പ്പോരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ശാന്തിനഗറില്‍ നിരവധി നേതാക്കളുണ്ടായിട്ടും അനുയോജ്യരായ സ്ഥാനര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ലീഗിന് നല്‍കുകയാണുണ്ടായത്. കെ.കെ. ബഷീര്‍ ഹാജിയാണ് യു.ഡി.എഫ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നത്. താര റഹീമിന്റെ പ്രചരണ പ്രവര്‍ത്തനം പഞ്ചായത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വര്‍ദ്ദിച്ച ജന പിന്തുണക്കൊത്ത പകരക്കാരനെ കണ്ടെത്താനാവത്തതില്‍ യു.ഡി.എഫ് ക്യാമ്പ് അസ്വസ്തതയിലാണ്.

No comments:
Post a Comment