Tuesday, October 19, 2010

ജനങ്ങള്‍ ഒരു മാറ്റത്തിനു കൊതിക്കുന്നു.

വേളം പഞ്ചായത്ത് പതിനാറാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും രയരോത്ത് പറമ്പത്ത് അബ്ദുല്ലയുടെ മകനും യുവ പ്രാസംഗികനുമായ ആര്‍. പി. ജാബിര്‍  മനസ്സു തുറക്കുന്നു.

* താങ്കളുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രവേശനത്തെക്കുറിച്ച് ?
= വേളം പഞ്ചായത്തില്‍ ആറ് വാര്‍ഡുകളില്‍ മല്‍സരിക്കാനാണ്  വികസന സമിതി തീരുമാനമെടുത്തത്. നമുക്ക് പ്രവര്‍ത്തകരും അനുഭാവികളുമുള്ളതിനാലാണ്  കൊയ്യൂറക്കുന്നില്‍ സ്താനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. നേത്രുത്വം എന്നെയാണ് അവിടെ മല്‍സരിക്കാന്‍ ചുമതലപ്പെടുത്തിയത്. ചൊവ്വഴ്ച മുതല്‍ വാര്‍ഡില്‍ പര്യടനം ആരം ഭിച്ചു.

* ജനങ്ങളുടെ പ്രതികരണം എന്താണ്?
=വികസന സമിതി എന്നത് അവിടെ അത്ര പരിചിതമല്ല. സമിതിയെയും സ്ഥാനാര്‍ത്ഥിയെയും പരിചയപ്പെടുത്തണം എന്ന ഒരു പ്രത്യേകത നമ്മുടെ പ്രചരണത്തിനുണ്ട്. വളരെ ആവേശകരമായ പ്രതിരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഒരു മാറ്റത്തിന്നായി കൊതിക്കുന്നു. അത് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നു.

*വാര്‍ഡിന്റെ നിലവിലെ അവസ്ത്ഥ എന്താണ്?
=പഞ്ചായത്തില്‍ ഭരണം മാറി മാറി വന്നിട്ടും കാര്യമായ ഒരു വികസനവും അവിടെ ഉണ്ടായിട്ടില്ല.  ഇപ്പോഴും വൈദ്യുതീകരിക്കാത്ത വീടുകളുണ്ട്. പൊട്ടി പൊളിഞ്ഞ റോഡുകള്‍, അടിസ്ഥാന സൌകര്യങ്ങള്‍ വരെ പല കുടുംബങ്ങള്‍ക്കും ഇല്ല. പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് അജ്ഞരാണ്, ഭൂരിഭാഗവും.

*ഇതിലൊരു മാറ്റം ഉണ്ടാകാന്‍ താങ്കള്ക്കു കഴിയുമോ?
=
തീര്‍ ച്ചയായും, വികസന സമിതിയുടെ അദ്വാനവും പഞ്ചായത്തിന്റെ സഹകരണവും ഒത്തു ചേര്‍ന്നാല്‍ അവിടെ ഒരു വികസന വിപ്ലവം നടത്താന്‍ സാധിക്കും .

No comments:

Post a Comment