രീതി. ചോരവീണ ...... (അറബികഥ)
രചന: മുത്താപ്പു ചേന്ദമംഗല്ലൂര്
എത്ര കാലമായി നമ്മള് പേറിടുന്നു ഈ ജഡം.
ഗാന്ധിജി തന് രാമരാജ്യം ആര്ക്കെതിര്പ്പ് കൂട്ടരെ
ഉമര് ഖലീഫ കാഴ്ചവെച്ച ക്ഷേമ രാഷ്ട്രമാവുകില്.
ശ്വേത ശോണ ഹരിത മിശ്ര കൊടികളെത്ര കണ്ടു നാം
തേനൊഴുക്കും പാലൊഴുക്കും കണ്ഠ മെത്ര കേട്ടു നാം
ബ്രിട്ടണ് വിട്ടു പോയകാലം തൊട്ടു കേട്ട പാട്ടു നാം
മാറ്റിടാതെ മാറിടാതെ ഇല്ല മാര്ഗ്ഗ മോര്ക്കുക.
ധ്വജം വിഭിന്ന മാവുകില് പൊലിഞ്ഞു പോകും ജീവനും
ആംസുവാല് എരിഞ്ഞു നീറി കഴിയുമെത്ര തരുണികള്
നമ്മൊളൊന്ന് ഒരൊറ്റ സൃഷ്ടി വളരണം ജനപക്ഷമായ്
രക്ത രഹിത ധര്മ്മമായ വിപ്ളവം രചിക്കുവാന്
ഉത്തമന്റെ കുത്തുകൊണ്ടകത്തളം തരിച്ചവര്
ഉയിര്ത്തു വന്നതുശിരുകാട്ടി ഇന്ത്യയെ ഭരിച്ചിടും.
No comments:
Post a Comment