Saturday, October 16, 2010

വനിതാ സ്ഥാനാര്‍ത്ഥിക്കു നേരെ വധഭീഷണി. ശാന്തിനഗറില്‍ സംഘര്‍ഷം.

വേളം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ക്കു വധഭീഷണി. കേളോത്ത് മുക്കില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന പ്രചരണ പൊതു സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ്  സംഭവം . യാതൊരു പ്രകോപനവുമില്ലാതെ അശ്ലീല മുദ്രാവാക്യങ്ങളും വീടിനു പുരത്തിറങ്ങിയാല്‍ വെട്ടിക്കൊല്ലുമെന്നും ഭീഷണി പ്പെടുത്തി യൂത്ത് ലീഗുകാര്‍ വീട് വളയുകയായിരുന്നു. ആറ്, ഏഴ് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്. ഇന്നലെ കേളോത്ത് മുക്കില്‍ നടന്ന പൊതു സമ്മേളനത്തിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. ഇതില്‍ പ്രകോപിതരായാണ്  സ്ഥാനാര്‍ത്ഥിക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. കുറ്റിയാടി പോലീസ്  കേസെടുത്തു.

No comments:

Post a Comment