Monday, October 4, 2010

പിന്നോക്ക വികസന സമിതി പിന്തുണ ജനകീയ വികസന സമിതിക്ക്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ പിന്നോക്ക വികസന സമിതി തീരുമാനിച്ചു. നേതാക്കളായ അനില്‍ നാഗത്ത്, സി. യെം ദാമോദരന്‍, ബാബു എന്നിവരാണ് ഈ കാര്യം അറിയിച്ചത്.
ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്നോക്ക വിഭാഗങ്ങളോടുള്ള സ്നേഹം വോട്ടെടുപ്പ് വേളയില്‍ മാത്രമാണ്. പിന്നീട് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണുള്ളത്.  ഈ അവസ്തയിലൊരു മാറ്റം കൊണ്ടു വരാന്‍ രാഷ്ട്രീയ ബദലുകള്‍ ക്കേ കഴിയൂ അതു കൊണ്ടാണ്  ജനകീയ വികസന സമിതിയെ പിന്തുണക്കുന്നത്. വികസന സമിതി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും തീരുമാനിച്ചു.

No comments:

Post a Comment