ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ നാട്ടിന് പുതുമുഖങ്ങളല്ല. നാട്ടുകാര്‍ അവരെ ആദ്യമായി കാണുന്നവരും അല്ല. അവര്‍ പറഞ്ഞു പറ്റിച്ച അനുഭവങ്ങള്‍ ഇല്ല തന്നെ. ജനനായകര്‍ ജനസേവകരാണെന്ന് ഉള്‍കൊള്ളുകയും ജനസേവനം ദൈവാരധനയാനെന്നു അറിയുകയും ചെയ്യുന്ന ഒരു സംഘം ആണ് അവര്‍ . അവര്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുകയും പലപ്പോഴും നിങ്ങള്‍ അവരെ സേവന രംഗത്ത് തൊട്ടറിയാന്‍ കഴിഞ്ഞവരും ആണ്. നിങ്ങളുടെ വേദനകളില്‍ അവര്‍ സ്വാന്തനമായിരുന്നു. നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ആഹാരവും വീടും വസ്ത്രവും നല്‍കുവാന്‍ അവര്‍ എന്നും മുന്നിലുണ്ടായിരുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പിക്കാം... ജാതി മത പാര്‍ട്ടികള്‍ക്കപ്പുറം എല്ലാവരെയും സേവിക്കുകയും നീതിപൂര്‍വ്വമായി വിഭവങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന നിസ്വാര്‍ഥര്‍ ആയിരിക്കും വികസന മുന്നണി സാരഥികള്‍ . അതാന്നു ഇന്ന് ഓരോ പഞ്ചായത്തുകളിലും ആവശ്യവും.മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചോദിക്കാന്‍ വീടുകളിലേക്ക് ആദ്യമായി വരുന്നവരെ നാം എത്രയോ കണ്ടിരിക്കുന്നു.മുന്‍പരിചയം ഉള്ളവരെപ്പോലെ ചിരിച്ചു കൊണ്ടുള്ള ആ വരവ് എത്ര ആവര്‍ത്തി നാം കണ്ടു. ആഥിത്യ മര്യാദ ഒന്നുകൊണ്ടു മാത്രം ആട്ടിയിറക്കാത്തവര്‍ എത്രയോപേര്‍ . അതിലുപരി നിവര്‍ത്തികേടുകൊണ്ട് നാം ചെയ്ത വോട്ടുകള്‍ പൊതുമുതല്‍ കയ്യിട്ടുവാരാന്‍ ലൈസന്സ് ആക്കിയവര്‍ എത്രയോ പേര്‍ . ഇനിയും ഇവറ്റകളെ ഇങ്ങനെ കയറൂരി വിടാന്‍ നാം അനുവദിക്കരുത്. അതിനു ഇന്ന് ഒരേ ഒരു മാര്‍ഗം മാത്രം. ജനകീയ വികസന സമിതി സ്ഥാനാര്‍ഥികളെ നിങ്ങള്‍ വിജയിപ്പിക്കുക. അവര്‍ വെറും വാക്ക് പറയാറില്ല...
No comments:
Post a Comment