തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം അടിസ്ഥാനപരമായി വികസനമാണല്ലോ. വ്യക്തിയുടെയും കുടുംബത്തിന്റെയും വികസനം. അത് പോലെ പൊതു ആവശ്യങ്ങളായ റോഡ്, പാലം, കുടിവെള്ളം, ആശുപത്രി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പു വരുത്തേണ്ട ബാധ്യത മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടായിരുന്നു . നിര്ഭാഗ്യകരമെന്നു പറയട്ടെ ഇന്ന് നടന്നു കൊണ്ടിരിക്കുനന്തു എന്താണ് ? ജന ക്ഷേമ വികസന ഫണ്ടുകള്‍ 30% മാത്രമാണ് യഥാര്ത്ഥ്ത്തില്‍ അതിന്റെ ഗുണഭോക്താക്കള്ക്ക് ലഭിക്കുന്നുള്ളൂ എന്നാണ് ഏറ്റവുമോടുവില്‍ കണക്കുകള്‍ നമ്മോട് പറയുന്നത്. അത് കൊണ്ട് തന്നെ ഇടതു - വലതു രാഷ്ട്രീയം ജനങ്ങള്ക്ക്് മടുത്തിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കേരളത്തില്‍ രൂപം കൊണ്ട ജനകീയ വികസന മുന്നണിയുടെ രംഗ പ്രവേശനം. താങ്കളുടെ വീട്ടിലെയും, കുടുംബത്തിന്റെയും, പരിചയക്കാരുടെയും വോട്ടുകള്‍ അതത് വാര്‍ ഡിലെ ജനകീയ വികസന സമിതി സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോണ്‍ വഴി ഉറപ്പു വരുത്താന്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു .
എന്ന് ,
ഖത്തര്‍ - വേളം ജനകീയ വികസന മുന്നണി .
No comments:
Post a Comment