Saturday, October 16, 2010

ഗുണ്ടായിസം അവസാനിപ്പിക്കുക - പാസ്

വേളം പഞ്ചായത്ത് ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ.പി. ഷഹനാസ് ടീച്ചര്‍ക്കു നേരെ നേരെയുണ്ടായ ആക്രമണത്തില്‍ പാസ്-യു.എ.ഇ പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഒരു വനിതക്കെതിരെ സഭ്യതക്ക് നിരക്കാത്ത മുദ്രാവക്യങ്ങള്‍ മുഴക്കുകയും നാട്ടില്‍ ഭീകരാന്ദരീക്ഷം മുഴക്കുകയും ചെയ്തത് അപലപനീയമാണ്. കയ്യൂക്കിന്റെ ബലം കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നത് വ്യാമോഹം മാത്രമാണ്. വികസന സമിതിയുടെ പ്രചരണപ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ടിട്ട് കര്യമില്ല. പ്രചാരണം നടത്തേണ്ടത് ജനാധിപത്യ രീതിയിലായിരിക്കണം അല്ലാതെ ഗുണ്ടായിസത്തിലൂടെയല്ല. തോല്‍വി ഭയന്ന് അക്രമം അഴിച്ചു വിടുന്നത് ഭീരുത്വമാണ്. നേത്രുത്വം എന്ന ഒന്നുണ്ടെങ്കില്‍ അക്രമികള്‍ക്ക് കുടപിടിക്കാതെ  അണികളെ കുറച്ചെങ്കിലും സംസ്കാരം പഠിപ്പിക്കണം. വരിക്കോളി അഷ്റഫ്, അരിങ്കിലോട്ട് സലീം, കല്ലുമ്മല്‍ ഗഫൂര്‍, പി.യെം. ഇഖ്ബാല്‍, ജാഫര്‍ തറവട്ടത്ത്, കെ.ടി. മുഹമ്മദ്, റബീഅ പി.കെ, അലി കെ.കെ, നദീര്‍ ആര്‍. പി. തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment