Tuesday, October 19, 2010

തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം -സി.ആര്‍. നീലകണ്ഠന്‍

മാത്രുഭൂമി വാര്‍ത്ത
കുറ്റിയാടി: സുതാര്യവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ വഴി തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ജനകീയ വികസന സമിതി ശാന്തിനഗര്‍ കേളോത്ത് മുക്കില്‍ നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വേളം ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.എന്‍. സുലൈഖ, റസാഖ് പാലേരി, പപ്പന്‍ കന്നാട്ടി, സി.എം. ദാമോദരന്‍, തയ്യില്‍ ഷഫനാസ്, ടി.മുഹമ്മദ്,എം. സിദ്ദിഖ്, പി. അഷറഫ്, ടി. ശാക്കീര്‍, കെ. മജീദ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment