Sunday, October 3, 2010
വികസന സമിതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക്, മറ്റു മുന്നണികള്‍ അങ്കലാപ്പില്‍
കേരള രാഷ്ട്രീയ ഭൂപത്തിലെ വേറിട്ടൊരു ശബ്ദമായി ഉയര് ന്നു വരുന്ന ജനകീയ വികസന സമിതിയുടെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വേളം പഞ്ചായത്തിലെ ആറു വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഒക്ടോബര്‍ 6 ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കേ മറ്റുമുന്നണികള്‍ അങ്കലാപ്പില്‍. ശാന്തിനഗറിലെ രണ്ടു വാര്‍ഡുകളിലേക്ക് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകാതെ നെട്ടോട്ടമോടുകയാണ് നേത്രുത്വം. മറ്റിടങ്ങളില്‍ സ്ഥാനാര്‍ത്ഥി കുപ്പായത്തിന് പിടിവലി നടക്കുമ്പോള്‍ വികസന സമിതിയുടെ ഉരുക്കു കോട്ടയായ ശാന്തിനഗറില്‍ ഒരങ്കത്തിനിറങ്ങുവാന് മറ്റുള്ളവര്‍ മടിക്കുകയാണ്. വര്‍ഷങ്ങളായി യു.ഡി.എഫ്. മെംബര്‍മാരെ മാത്രം വിജയിപ്പിക്കുന്ന ശാന്തിനഗര്‍ ടൌണ്‍ ഉള്‍ക്കൊള്ളുന്ന 7 ആം വാര്‍ഡ് വികസനത്തിന്റെ കാര്യത്തില്‍ വളരെ പിറകിലാണ്. അതിന്റെ ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാവുമെന്ന് ഉറപ്പാണ്. അധികാരമില്ലാതെ തന്നെ ജനങ്ങളുടെ പല അടിസ്ഥാന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ജനകീയ വികസന സമിതിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍ വികസന സമിതിയുടെ സാരഥികളെ ജനം പിന്തുണക്കുമെന്നുറപ്പാണ്.
Subscribe to:
Post Comments (Atom)

This comment has been removed by the author.
ReplyDeleteജനങ്ങള്‍ അറിഞ്ഞു തുടങ്ങുന്നു .. ജനടിപത്യതിന്റെ ശെരിയായ വശങ്ങള് ..വികസന സമിതിക്ക് അഭിവാദ്യങ്ങള്‍
ReplyDeleteജനങ്ങള്‍ അറിഞ്ഞു തുടങ്ങുന്നു .. ജനടിപത്യതിന്റെ ശെരിയായ വശങ്ങള് ..വികസന സമിതിക്ക് അഭിവാദ്യങ്ങള്‍
ReplyDelete