Saturday, October 30, 2010

സമൂഹിക ദ്രോഹികളെ നിലക്കു നിര്‍ത്തുക - പാസ്

രാത്രിയുടെ മറവില്‍ പ്രവാസികളായ ജനകീയ വികസന സമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ കേടു വരുത്തിയ സംഭവത്തില്‍ പാസ്-യു.എ.ഇ. ശക്തമായി പ്രതിഷേധിച്ചു. സമൂഹിക ദ്രോഹികളെ അണികളായി കൊണ്ടു നടക്കുന്ന യു.ഡി.എഫ് നേത്രുത്വത്തിനാണ്  അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും. തെരഞ്ഞെടുപ്പ് പ്രചരണം ജനാധിപത്യരീതിയിലായിരിക്കണം. വികസന സമിതി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചു വിട്ടല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ടത്. സത്യത്തിന്റെയും പകലിന്റെയും വെളിച്ചത്തെ ഭയക്കുന്ന ആണത്തമില്ലാത്ത ഇരുളിന്റെ സന്തതികളെ പാലൂട്ടി വളര്‍ത്തുന്നത് നാടിന്റെ സമാധാനത്തിന്  ഭീഷണിയാണ്. യു.ഡി.എഫ് നേത്രുത്വം അവരുടെ സംരക്ഷകരാകരുത്. നാലു വോട്ടിനു വേണ്ടി നടത്തുന്ന ഇത്തരം നെറികേടുകള്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി പറയും.
യോഗത്തില്‍ വരിക്കോളി അഷ്റഫ്, അരിങ്കിലോട്ട് സലീം, കല്ലുമ്മല്‍ ഗഫൂര്‍, ജാഫര്‍ മാണിക്കോത്ത്, പി.യെം. ഇഖ്ബാല്‍, അലി കൊടുമ, റബീഅ സമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. വേളം ജനകീയ വികസന സമിതി ബ്ലോഗ് നന്നായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും ഇത് തുടരുമെന്ന് പ്രതീക്ഷിക്കട്ടെ.

    ജനകീയമുന്നണി വാര്‍ത്തകളും വിശേഷങ്ങളും സോളിഡാരിറ്റി നെറ്റ്‌വര്‍ക്കിലും അപ്‌ഡേറ്റ് ചെയ്യുക.

    http://www.solidarityym.net/group/kuttiadyarea

    ReplyDelete