Monday, October 4, 2010

താര റഹീം

ക്ഷുഭിത യൌവനത്തിന്റെ വിപ്ലവ മുഖം.
ശാന്തിനഗറിന്റെ വികസന നായകന്‍.
അധികാരത്തിന്റെ പകിട്ടില്ലാതെ തന്നെ വികസനത്തിന്റെ മുന്നണി പോരാളി.
അഴിമതിയുടെ കറ പുരളാത്ത ആദര്‍ശ യൌവ്വനത്തിന്റെ പ്രതീകം.
റോഡ് സമരത്തിലുള്‍പ്പെടെ ജനകീയ സമരങ്ങളുടെ നായകന്‍.
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സജീവ സാന്നിധ്യം.
തരിശു ഭൂമികളില്‍ ഹരിത വിപ്ലവം നടത്തിയവന്‍.

അതെ,
താര റഹീം ജനകീയ വികസന മുന്നണിയുടെ ബാനറില്‍ വേളം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ജനവിധി തേടുകയാണ്.
മൂന്നാളുകള്‍ അങ്ങാടിയില്‍ കൂടിയാല്‍ അതിലൊന്നു റഹീമായിരിക്കും. അത്രക്ക് നാട്ടില്‍ സജീവമായ, അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തി അത് പരിഹരിക്കും വരെ ഊണും ഉറക്കവുമൊഴിക്കുന്ന നടിന്റെ ഈ സമാധാന ദൂതനെ,
ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേയുള്ള സുഹ്രുദ് വലയത്തിനുടമയായ ജനകീയ വികസന സമിതിയുടെ ഈ കര്‍മ്മ യോഗിയെ,
നിങ്ങള്‍ അനുഗ്രഹിച്ചാലും .
നമുക്കും കിട്ടേണ്ടേ പഞ്ചായത്തില്‍ നിന്നും അവകാശങ്ങള്‍ ?
നമുക്കും വേണ്ടേ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ?
നമുക്കും അറിയേണ്ടെ ഭരണ സമിതിയിലെന്തു നടക്കുന്നുവെന്ന് ?
ശാന്തിനഗറിന്റെ വികസന മുരടിപ്പിന്  അന്ത്യം കുറിക്കാന്‍,
 വികസന വിപ്ലവത്തിന്‍ തുടക്കം കുറിക്കാന്‍,
പകരക്കരനില്ലാത്ത ഈ യുവ സാന്നിദ്ധ്യമാവട്ടെ നമ്മുടെ പ്രതിനിധി.

1 comment:

  1. ധീരാ ധീരാ നേതാവേ
    ധീരതയോടെ നയിചോളൂ...

    ReplyDelete